കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കും; ഐ.സി.യുവും ഐസോലേഷൻ വാർഡുകളും ഒരുക്കാൻ കേന്ദ്രനിർദേശം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇതു മുന്നിൽകണ്ട്​ ആവശ്യമായ മുന്നൊരുക്കം നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകി. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന്​ വികസിപ്പിക്കണമെന്ന്​ ആരോഗ്യസെക്രട്ടറി രാജേഷ്​ ഭൂഷൻ സംസ്ഥാനങ്ങൾക്ക്​ അയച്ച കത്തിൽ പറയുന്നു.

സംസ്ഥാനങ്ങൾ ആവശ്യത്തിന്​ ഓക്സിജൻ ലഭ്യമാണെന്ന്​ ഉറപ്പ്​ വരുത്തണം. ഓക്സിജൻ ലഭ്യതയുടെ കണക്ക്​ നിരന്തരമെടുക്കണം. ഐസലോഷൻ വാർഡുകൾ ഒരുക്കുന്നതിലും ശ്രദ്ധയുണ്ടാകണം. ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്​.

അതേസമയം, രാജ്യത്ത്​ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 20,000 കടന്നു. 24 മണിക്കൂറിനിടെ 22,775 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

8949 പേർ രോഗമുക്തി നേടി. 406 മരണം സ്ഥിരീകരണം സ്ഥിരീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,781 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 98.32 ശതമാനമാണ്​ രോഗമുക്തി നിരക്ക്​.

1431 ആണ്​ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലാണ്​ ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ. 454 പേർക്കാണ്​ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്​. ഡൽഹി 351, തമിഴ്​നാട്​ 118, ഗുജറാത്ത്​ 115, കേരള 109 എന്നിങ്ങനെയാണ്​ ഒമിക്രോൺ ബാധിതരുടെ എണ്ണം.

Tags:    
News Summary - 'Highest ever surge in world': Centre asks states to set up makeshift hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.