ഹിജാബ് വിവാദം: ഹാജരാകാത്തവർക്ക് പുനഃപരീക്ഷ നടത്തില്ലെന്ന് കർണാടക സർക്കാർ

ബംഗളൂരു: ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് പരീക്ഷക്ക് ഹാജരാകാത്ത വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തില്ലെന്ന് കർണാടക സർക്കാർ. കർണാടക ബോർഡ് പരീക്ഷകൾ പുനഃസംഘടിപ്പിക്കാൻ കഴിയില്ലെന്നും പരീക്ഷാ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ പിന്തുടരുകയാണ് സർക്കാറിന്‍റെ ഉത്തരവാദിത്തമെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി. യുനിഫോമിന്‍റെ പേരിൽ സംസ്ഥാനത്തെ സ്ക്ളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചതിനെ തുടർന്ന് നിരവധി മുസ്ലിം വിദ്യാർഥിനികൾ ക്ലാസ്സുകളും പരീക്ഷകളും ബഹിഷ്കരിച്ചിരുന്നു.

തിങ്കളാഴ്ച മാത്രം 400 മുസ്ലീം വിദ്യാർഥിനികൾ സ്കൂളുകളും കോളജുകളും ഉപേക്ഷിച്ചതായി നാഗേഷ് പറഞ്ഞു. അതേ സമയം ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയിൽ പോരാട്ടം തുടരുമെന്ന് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലീം വിദ്യാർഥിനികളെ പരീക്ഷ എഴുതാതിരിക്കാൻ നിർബന്ധിക്കുകയാണ് കർണാടകസർക്കാറെന്ന് കാമ്പസ് ഫ്രണ്ട് ആരോപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്ന കർണാടക ഹൈക്കോടതി വിധിയെ എല്ലാവരും ഒരുപോലെ അംഗീകരിക്കണമെന്ന് കർണാടക നിയമ - പാർലമെന്ററി മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. 

Tags:    
News Summary - Hijab row: Govt denies another chance to students who skipped exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.