ഹിജാബ് ധരിച്ച് പരീക്ഷക്കിരിക്കാൻ അനുവദിക്കണം; സുപ്രീംകോടതിയിൽ ഹരജിയുമായി കർണാടകയിൽ നിന്നുള്ള വിദ്യാർഥിനികൾ

ന്യൂഡൽഹി: ഹിജാബ് ധരിച്ച് പരീക്ഷിക്കിരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ നിന്നുള്ള വിദ്യാർഥിനികൾ സുപ്രീംകോടതിയെ സമീപിച്ചു. മാർച്ച് ഒമ്പതിന് കർണാടകയിലെ പ്രീ യൂനിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് ഹരജി. അടിയന്തരമായി ഹരജി പരിഗണിക്കണമെന്നും വിദ്യാർഥിനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാർഥികളുടെ ഹരജി പരിശോധിക്കുമെന്നും ബെഞ്ച് രൂീപകരിച്ച് ഹരജി കൈമാറുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു. ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന് വിദ്യാർഥിനികളുടെ ആവശ്യം അഭിഭാഷകൻ ഷാദാൻ ഫർസാതാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്. മാർച്ച് ഒമ്പതിന് പരീക്ഷ തുടങ്ങുകയാണെന്നും അതിന് മുമ്പ് ഹരജിയിൽ തീർപ്പുണ്ടായില്ലെങ്കിൽ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അവരെ ആരാണ് പരീക്ഷ എഴുതുന്നതിൽ നിന്ന് തടയുന്നതെന്നായിരുന്നു ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ വിദ്യാർഥിനികളെ അനുവദിക്കുന്നില്ലെന്നതും അത്തരത്തിൽ പരീക്ഷയെഴുതാൻ അവർക്ക് താൽപര്യമില്ലെന്നും ഇതിന് അഭിഭാഷകൻ മറുപടി നൽകി. നേരത്തെ ജനുവരി 23ന് മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ഹിജാബ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Tags:    
News Summary - Hijabs during exams: Karnataka girl students move SC seeking permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.