10 വർഷം വരെ തടവ് ശിക്ഷ; കൂട്ട മതപരിവർത്തനം തടയുന്ന ബിൽ പാസാക്കി ഹിമാചൽ

ഷിംല: ഹിമാചൽ പ്രദേശിൽ കൂട്ട മതപരിവർത്തനം തടയുന്ന ബിൽ ശബ്ദവോട്ടോടെ പാസാക്കി. വാഗ്ദാനം നൽകിയുള്ളതോ നിർബന്ധിതമോ ആയ മതപരിവർത്തനം നടത്തിയാലുള്ള പരമാവധി ശിക്ഷ പത്തു വർഷം തടവായി വർധിപ്പിക്കുകയും ചെയ്തു. നേര​േത്ത ഇത് ഏഴു വർഷമായിരുന്നു.

രണ്ടോ അതിലധികമോ പേർ ഒരേ വേളയിൽ മതം മാറുന്നത് കൂട്ട മതപരിവർത്തനമായി കണക്കാക്കുമെന്ന് 2019ലെ ഇതുസംബന്ധിച്ച നിയമത്തിലുള്ള ഭേദഗതിയായി പറയുന്നു. വെള്ളിയാഴ്ചയാണ് ബി.ജെ.പി സർക്കാർ ബിൽ കൊണ്ടുവന്നത്. നിലവിലുള്ള നിയമം കൂട്ട മതപരിവർത്തനം തടയാൻ പര്യാപ്തമല്ലെന്നതിനാലാണ് പുതിയ നീക്കമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാകുർ വ്യക്തമാക്കി. 

Tags:    
News Summary - Himachal Bans Mass Conversion 10 Year Jail For Forced Religion Change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.