ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 53,86,393പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു.
ആഗസ്റ്റ് അവസാനത്തോടെ അർഹരായ എല്ലാവർക്കും ആദ്യ ഡോസ് നൽകിയ സംസ്ഥാനം ഹിമാചൽ പ്രദേശാണെന്നും സർക്കാർ വക്താവ് അറിയിച്ചു.
കോവിഡ് മുൻനിര പോരാളികളെ ആദരിക്കുന്നതിനായി ബിലാസ്പൂർ എയിംസിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചടങ്ങിൽ പങ്കെടുക്കും. പൗരൻമാർക്ക് വാക്സിൻ കുത്തിവെയ്െപ്പടുക്കുന്നതിനായി മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
മുഖ്യമന്ത്രി ജയ് റാം താക്കൂർ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, സംസ്ഥാന ആരോഗ്യ മന്ത്രി രാജീവ് സായ്സൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.