തിയോഗിൽ രാഗേഷ് സിംഘ സ്വതന്ത്രനും പിന്നിൽ നാലാമത്; സി.പി.എമ്മിന്‍റെ ഏക സീറ്റും പോയി

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് പാർട്ടിക്ക് ആകെയുണ്ടായിരുന്ന സീറ്റിൽ സിറ്റിങ് എം.എൽ.എ രാകേഷ് സിംഘ പരാജയപ്പെട്ടെന്ന് മാത്രമല്ല, സ്വതന്ത്രയായി മത്സരിച്ച കോൺഗ്രസ് വിമത സ്ഥാനാർഥിക്കും പിന്നിൽ നാലാമതായി.

തിയോഗിലെ വോട്ട് നില

കുൽദീപ് സിങ് റാത്തോഡ് (കോൺഗ്രസ്) -18,709
അജയ് ശ്യാം (ബി.ജെ.പി) -13,809
ഇന്ദു വർമ (സ്വതന്ത്ര)- 13,635
രാകേഷ് സിംഘ (സി.പി.എം) -12,003

ഹിമാചലിൽ സി.പി.എമ്മിന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലാണ് അപ്രതീക്ഷിത തോൽവി നേരിട്ടിരിക്കുന്നത്. 2017 തെരഞ്ഞെടുപ്പിൽ 24791 വോട്ട് നേടിയാണ് രാകേഷ് സിംഘ മണ്ഡലം പിടിച്ചത്. 24 വർഷത്തിന് ശേഷമായിരുന്നു സി.പി.എം അംഗം ഹിമാചൽ നിയമസഭയിലെത്തിയത്. ബി.ജെ.പിയുടെ രാകേഷ് വർമ 22,808 വോട്ടും കോൺഗ്രസിലെ ദീപക് റാത്തോഡ് 9101 വോട്ടുമാണ് അന്ന് നേടിയത്. 

Tags:    
News Summary - himachal pradesh election updates Theog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.