ഷിംല: ഹിമാചൽ പ്രദേശിലെ കിന്നാഊർ ജില്ലയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. നാലാംദിനത്തിലെ രക്ഷാപ്രവർത്തനത്തിനിടെ ആറുപേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്.
ഒമ്പതുപേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിൽ സ്ഥലത്ത് അപകടകരമായ രീതിയിൽ കല്ലുകൾ വീഴുന്നത് തുടരുകയാണ്. ഇതിനാൽ രാത്രി ഒമ്പതുമുതൽ രാവിലെ ഒമ്പതുവരെ പ്രദേശത്തേക്ക് വാഹനങ്ങൾ പോകുന്നത് വിലക്കിയിട്ടുണ്ട്. ദുരന്തം നടന്ന ദിവസം 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.