ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണം- പ്രിയങ്ക ഗാന്ധി

ഷിംല: ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് പ്രിയങ്ക ഗാന്ധി സംസ്ഥാനത്തിന് സഹായം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്ന് ഹിമാചൽ പ്രദേശിന് കേന്ദ്രം സഹായം നൽകണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങളും സംസ്ഥാന സർക്കാരും സാഹചര്യത്തെ അഭിമുഖീകരിക്കുന്ന മനോഭാവത്തെ പ്രിയങ്ക അഭിനന്ദിച്ചു.

പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സംസ്ഥാനത്തെ ആളുകൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും മഴയിലും മണ്ണിടിച്ചിലിലും തകർന്ന റോഡുകൾ തുറക്കാൻ പോലും സഹായിച്ചിട്ടുണ്ടെന്നും കുളു ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്ത പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജൂലൈയിലെ കനത്ത മഴയെത്തുടർന്ന് തകർന്ന ഭൂന്തറിലെ സംഗം പാലം ഉൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങൾ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു, മണാലിയിലെ ആലൂ ഗ്രൗണ്ടിൽ പ്രളയബാധിതരുമായി സംസാരിക്കുകയും ചെയ്തു.

കുളുവിലെ ഭുന്തർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രവർത്തകരുമായും പ്രാദേശിക കർഷകരുമായും ആപ്പിൾ ഉൽപ്പാദനത്തെക്കുറിച്ചും അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്ന ആപ്പിൾ ബോക്‌സുകളുടെ നിരക്കുകളെക്കുറിച്ചും സംസാരിച്ചിരുന്നു. അദാനി ഗ്രൂപ്പ് സംഭരണ ​​വില പുറത്തുവിട്ടതിന് ശേഷം ഹിമാചൽ പ്രദേശിൽ ആപ്പിൾ ബോക്സുകൾ മൂന്നിലൊന്ന് നിരക്കിലാണ് വിൽക്കുന്നതെന്ന് പ്രിയങ്ക അടുത്തിടെ ആരോപിച്ചിരുന്നു. എന്തുകൊണ്ട് പ്രധാനമന്ത്രി അവർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ചോദിച്ചു.

മാണ്ഡി, ഷിംല, സോളൻ ജില്ലകളിലും പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തും

Tags:    
News Summary - Himachal Pradesh needs central help - Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.