ഗുവാഹട്ടി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായേക്കാൾ പ്രാഭാവമുള്ളത് അസം ധനകാര്യ മന്ത്രി ഹാമാന്ത ബിശ്വ ശർമക്കാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാം മാധവ്. ലോക്സഭ തെരഞ്ഞെടുപ്പിൽ എന് തുകൊണ്ട് ഹിമാന്ത ശർമ മത്സരിക്കുന്നിെല്ലന്ന ചോദ്യമുയരുന്നുണ്ട്.
അദ്ദേഹത്തിന് ആറ് വടക്കു കിഴക്കൻ സ ംസ്ഥാനങ്ങളുടെ ചുമതലയുണ്ട്. മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും നേതൃത്വം നൽകുന്നത് ഹിമാന്ത ബിശ്വ ശർമയാണ്. ദേശീയ ചുമതലയുള്ള അമിത് ഷായേക്കാൾ ജോലിഭാരം ഹിമാന്തക്കുണ്ടെന്നും രാം മാധവ് വ്യക്തമാക്കി.
ഒരു സീറ്റിലേക്ക് ഹിമാന്തയെ ഒതുക്കുന്നത് ശരിയല്ല. അദ്ദേഹത്തിന് വടക്കുകിഴക്കൻ മേഖലയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ കഴിയും. ഈ സംസ്ഥാനങ്ങളിലെ എല്ലാ ബി.ജെ.പി സ്ഥാനാർഥികളെയും വിജയിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് അദ്ദേഹമെന്നും അതിനായി വൻ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും രാം മാധവ് പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് മേൽകൈ നേടിയെടുക്കാൻ പ്രവർത്തിക്കുമെന്നും അടുത്ത തവണയും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാൻ പ്രയത്നിക്കുമെന്നും ശർമ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.