ന്യൂഡൽഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നു മുതൽ എട്ടാം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്ന ഹരജി സുപ്രീംകോടതി തള്ളി. വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധമാക്കുന്നത് ദേശീയെഎക്യം ശക്തിപ്പെടുത്തുമെന്ന വാദവും ഹരജിക്കാരനായ ബി.ജെ.പി ഡൽഹി ഘടകം വക്താവ് അശ്വനി കുമാർ ഉപാധ്യായ ഉന്നയിച്ചിരുന്നു. ‘ഭരണകക്ഷിക്കാരനായ ഹരജിക്കാരൻ എന്തുകൊണ്ടാണ് ഇൗ ആവശ്യം പാർട്ടിയോട് പറയാത്തതെന്നും അദ്ദേഹം സർക്കാറിെൻറ ഭാഗമല്ലേ’യെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. മറ്റു ഭാഷകൾ സംസാരിക്കുന്നവരും ഇതേ ആവശ്യം ഉന്നയിച്ചുതുടങ്ങാനിടയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇൗ സാഹചര്യത്തിൽ ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.