അർജുൻ റാം മേഘ്‌വാൾ

എം.പിമാർക്ക് നൽകിയത് 'ഒറിജിനൽ' ഭരണഘടനയുടെ പതിപ്പ്, ഭേദഗതിക്ക് മുമ്പുള്ളത് -കേന്ദ്ര നിയമമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായി എം.പിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. എം.പിമാർക്ക് നൽകിയത് 'ഒറിജിനൽ' ഭരണഘടനയാണെന്നും വാക്കുകൾ കൂട്ടിച്ചേർത്ത് ഭേദഗതി വരുത്തിയത് പിന്നീടാണെന്നും അദ്ദേഹം ന്യായീകരിച്ചു.

'ഭരണഘടനക്ക് രൂപം നൽകിയപ്പോൾ അത് ഇങ്ങനെയായിരുന്നു. ഭേദഗതി വന്നത് പിന്നീടാണ്. എം.പിമാർക്ക് നൽകിയത് യഥാർഥ ഭരണഘടനയുടെ പകർപ്പാണ്' -മന്ത്രി പറഞ്ഞു. 

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കിയത് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ചൂണ്ടിക്കാട്ടിയത്. 'ഇന്നലെ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് ഞങ്ങൾ നടന്നുകയറുമ്പോൾ ഒപ്പമുണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയതെന്നു ഞങ്ങൾക്കറിയാം. ഇപ്പോൾ നൽകിയ ഭരണഘടനയിൽ ആ വാക്കുകൾ ഇല്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്. കേന്ദ്ര സർക്കാറിന്‍റെ ഉദ്ദേശ്യം സംശയാസ്പദമാണ് '-അദ്ദേഹം പറഞ്ഞു.

Tags:    
News Summary - his Is Original': Centre's Response To Adhir Ranjan's Big Claim On Constitution Copies Given To MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.