ചെന്നൈ: എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്ന് സൂചിപ്പിക്കുന്നതിെൻറ ഭാഗമായാണ് താൻ ഗോദ്സെയെക്കുറിച്ച ് പരാമർശിച്ചതെന്ന് കമൽഹാസൻ. ഗോദ്സെയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അങ്ങനെ യെങ്കിലും മഹാത്മഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരെട്ട. ഗോദ്സെയെ ഹിന്ദു ഭീകരവാദിയെന്നല്ല, മറിച് ച് തീവ്രവാദിയെന്നാണ് വിശേഷിപ്പിച്ചത് -ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കൾ ആരാണെന്നും ആർ.എസ്.എസ് ആരാണെന്നും ജനങ്ങൾ വേർതിരിച്ച് കാണണം. അറസ്റ്റ് ഭയപ്പെടുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടാൽ സംഘർഷാവസ്ഥ കൂടുതലാവാനാണ് സാധ്യത. ആയതിനാൽ അറസ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. തനിക്കെതിരെ പ്രതിഷേധവുമായി രണ്ടോ മൂന്നോ പേർ മാത്രമാണുള്ളത്. അവരെ അത്തരം പ്രവൃത്തികൾക്ക് നിയോഗിക്കപ്പെട്ടവരാണ്. കല്ലേറിനും ചെരിപ്പേറിനും തന്നെ വിരട്ടാനോ തളർത്താനോ കഴിയില്ല. അറസ്റ്റ് ഭയന്നല്ല മറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ചെന്നൈ മറീനബീച്ചിൽ നടന്ന യോഗത്തിൽ ഗോദ്സെയെക്കുറിച്ച് ഇതേ പരാമർശം താൻ നടത്തിയിരുന്നു. യോഗത്തിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഉണ്ടായിരുന്നു. അേപ്പാൾ എതിർക്കാതിരുന്നവർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതാണ് മനസ്സിലാവാത്തത്. വെള്ളിയാഴ്ചത്തെ സൂലൂരിലെ തെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പൊലീസ് അനുമതി നൽകിയില്ല. രാഷ്ട്രീയ ഇടപെടലുകളാണിതിന് കാരണം.
സംഘർഷാവസ്ഥയും ക്രമസമാധാന പ്രശ്നങ്ങളുമാണ് കാരണമെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണ് വേണ്ടത്. തീവ്രവാദത്തെക്കുറിച്ച് മോദിയുടെ അഭിപ്രായം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം വലിയ ജ്ഞാനിയാണെന്നും അദ്ദേഹത്തിന് മറുപടി പറയാനില്ലെന്നും ചരിത്രം അദ്ദേഹത്തിന് മറുപടി നൽകുമെന്നും കമൽഹാസൻ അറിയിച്ചു. തിരുപ്പറകുൺറത്തും കരൂരിലും കമൽഹാസെൻറ പൊതുയോഗ വേദിയിലേക്ക് ചെരിപ്പേറും മുട്ടയേറും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തോളം സംഘ് പരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.