ശ്രീനഗർ: ഇന്നത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ നിലകൊണ്ട ഏക വ്യക്തിയെന്ന നിലയിലായിരിക്കും ചരിത്രത്തിൽ രാഹുൽ ഗാന്ധി അറിയപ്പെടുകയെന്ന് പി.ഡി.പി അധ്യക്ഷയും ജമ്മു-കശ്മീർ മുൻ മഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി.
ഏതാനും ചിലരുടെ പിടിയിലകപ്പെട്ടിരിക്കുകയാണ് പുതിയ ഇന്ത്യയെന്നും രാഹുൽ മാത്രമാണ് സത്യം പറയാൻ ധൈര്യം കാണിക്കുന്നതെന്നും മഹ്ബൂബ ട്വിറ്ററിൽ കുറിച്ചു.
''നിങ്ങൾക്ക് കഴിയാവുന്നിടത്തോളം രാഹുൽ ഗാന്ധിയെ അവഹേളിച്ചോളൂ, പക്ഷേ, സത്യം പറയാൻ കരുത്തു കാണിക്കുന്ന ഏക രാഷ്ട്രീയ നേതാവ് അദ്ദേഹം മാത്രമാണ്. തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലരും ചങ്ങാത്ത മുതലാളിത്തത്തിെൻറ വക്താക്കളും ചേർന്ന് രാജ്യത്തെ അവരുടെ കൈപ്പിടിയിലാക്കിയിരിക്കുന്നു. ഏകാധിപത്യ ഭരണകൂടത്തിനെതിരെ നിലകൊണ്ട ആളെന്ന നിലയിൽ ചരിത്രം രാഹുലിനെ ഓർമിക്കും'' -മഹ്ബൂബ കുറിച്ചു.
കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്നവരെയും കശ്മീരികളെയും ഭരണകൂടത്തെ എതിർക്കുന്ന മറ്റുള്ളവരെയും നിശ്ശബ്ദരാക്കാൻ കേന്ദ്ര സർക്കാർ എൻ.ഐ.എയെ കയറൂരി വിട്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.