അഹ്മദാബാദ്: ഗുജറാത്തിൽ മേൽജാതിപ്പെൺകുട്ടിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ വ ധൂഗൃഹത്തിൽവെച്ച് ബന്ധുക്കൾ അടിച്ചുകൊന്നു. തിങ്കളാഴ്ച രാത്രി അഹ്മദാബാദ് ജില ്ലയിലെ വാർമോർ ഗ്രാമത്തിലെ വീട്ടിൽവെച്ചാണ് പെൺകുട്ടിയുടെ സഹോദരങ്ങളും മറ്റും ചേർന്ന് ഹരേഷ് സോളങ്കിയെന്ന ഇരുപത്തഞ്ചുകാരനെ മർദിച്ചുകൊന്നത്.
ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയ ഭാര്യയെ തെൻറ വീട്ടിലേക്ക് തിരിച്ചുെകാണ്ടുവരാനായി വധൂഗൃഹത്തിലെത്തിയതായിരുന്നു സോളങ്കി. കച്ച് ജില്ലയിൽനിന്നുള്ള ദലിത് യുവാവ് ഏതാനും മാസം മുമ്പാണ് മേൽജാതിയായ ദർബാർ സമുദായാംഗമായ ഊർമിള ബെന്നിെന വിവാഹം ചെയ്തത്. ഇതിൽ വധുവിെൻറ ബന്ധുക്കൾക്ക് കടുത്ത എതിർപ്പായിരുന്നു. ഇതിനിടെ ഊർമിള ഗർഭിണിയായപ്പോൾ ബന്ധുക്കൾ സോളങ്കിയുടെ വീട്ടിലെത്തി അവരെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി.
രണ്ടാഴ്ചക്കകം തിരിച്ചുകൊണ്ടാക്കും എന്നുപറഞ്ഞായിരുന്നു കൂട്ടിക്കൊണ്ടു പോയത്. ആഴ്ചകൾ കഴിഞ്ഞപ്പോൾ ഭാര്യവീട്ടുകാരെ കാണാനായി അങ്ങോട്ടു പോവുകയായിരുന്നു യുവാവ്. ഗർഭിണിയായ ഭാര്യയെ കൊണ്ടു വരാനായി ഹെൽപ്ലൈൻ സർവിസിെൻറ വാനുമായാണ് േസാളങ്കി പോയത്.
വാനിലെ സന്നദ്ധ സേവകർ പെൺകുട്ടിയെ കൊണ്ടുപോകാൻ ഒരുങ്ങുേമ്പാൾ വാഹനത്തിനുള്ളിൽ സോളങ്കി ഉള്ള വിവരം അറിഞ്ഞ ബന്ധുക്കൾ ഓടിയെത്തി ക്രൂരമായി മർദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടപ്പോൾ തലക്കടിയേറ്റ സോളങ്കി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ സഹോദരന്മാരടക്കം എട്ടു പേർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തുവെന്നും അവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.