ചെന്നൈ: കരൂരിന് സമീപം 22കാരനായ യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി. ബാർബറായ കരൂർ കാമരാജപുരം ജയറാമിെൻറ മകൻ ഹരിഹരൻ ആണ് കൊല്ലപ്പെട്ടത്.
കാമുകിയെക്കൊണ്ട് ഫോണിൽ വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. സംഭവത്തിൽ യുവതിയുടെ പിതാവ് വേലൻ (43), വലിയച്ചൻ ശങ്കർ (45), അമ്മാവൻമാരായ വെള്ളച്ചാമി (35), കാർത്തിക് (40) എന്നിവരെ കരൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
കരൂർ മാരിയമ്മൻ കോവിൽ വീഥിയിൽ സലൂൺ കട നടത്തുകയാണ് ഹരിഹരൻ. രണ്ടു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് പെൺകുട്ടി ഹരിഹരനുമായി അകന്നു. താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്.
അതേസമയം ഹരിഹരൻ ഫോണിൽവിളിച്ച് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയെക്കൊണ്ട് ഹരിഹരനെ ഫോണിൽ വിളിപ്പിച്ചത്.
ചില സുഹൃത്തുക്കളോടൊപ്പം എത്തിയ ഹരിഹരൻ കാമുകിയുമായി വഴക്കിട്ടു. അതിനിടെ കാറിലെത്തിയ സംഘം പെൺകുട്ടിയുടെ മുന്നിൽവെച്ച് ഹരിഹരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.