ഹൈദരാബാദ്: സർക്കാർ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മൂന്നു വയസ്സുകാരിയുടെ മൃതദേഹവുമായി ആദിവാസി കുടുംബം ബൈക്കിൽ സഞ്ചരിച്ചത് 65 കിലോമീറ്റർ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മദർ ആൻഡ് ചൈൽഡ് ഹെൽത്ത് സെന്റർ (എം.സി.എച്ച്) അധികൃതരാണ് പണമില്ലാത്തതിനാൽ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് അനുവദിക്കാതിരുന്നത്.
ഖമ്മം ജില്ലയിലെ കോട്ട മെടേപള്ളി ഗ്രാമത്തിലെ വെട്ടി മല്ലയ്യയുടെ മകൾ വെട്ടി സുക്കിയാണ് (മൂന്ന്) മരിച്ചത്. അസുഖം ബാധിച്ച കുട്ടിയെ ആദ്യം എൻകൂർ ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് ഡോക്ടർ ഖമ്മം ഗവ. ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ കുട്ടി മരിച്ചു. ആംബുലൻസ് ലഭിക്കാത്തതിനാൽ ഗ്രാമത്തിലെ ബന്ധുവിന്റെ ബൈക്ക് എത്തിച്ച് മൃതദേഹം അതിൽ കിടത്തി കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.