ബംഗളൂരു: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ചാമരാജ് നഗർ ജില്ല ആശുപത്രിയിൽ ആവശ്യപ്പെട്ടത് 25,000 രൂപ! തൃശൂർ പുല്ലട്ടി പാവറട്ടി സ്വദേശി ശ്രീജിത്താണ് (30) കഴിഞ്ഞദിവസം ഗുണ്ടൽപേട്ട് ബേഗൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. യുവാവ് സഞ്ചരിച്ച കാറിൽ അമിതവേഗത്തിലെത്തിയ ടിപ്പറിടിച്ചാണ് അപകടം.
തുടർന്ന്, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ചാമരാജ് നഗർ ജില്ല ആശുപത്രിയിലെത്തിച്ചു. മൃതദേഹം യുവാവിെൻറ ജന്മനാടായ തൃശൂരിലെത്തിക്കാൻ സുൽത്താൻ ബത്തേരിയിൽനിന്ന് ബന്ധുക്കൾക്കൊപ്പം ആംബുലൻസ് അയച്ചിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി ജീവനക്കാരനും ഡോക്ടറും 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരന് 5,000 രൂപ നൽകിയെങ്കിലും ബാക്കി തുക നൽകാതെ പോസ്റ്റ്മോർട്ടം നടത്താനാവില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇൗ സമയമത്രയും മൃതദേഹം ആശുപത്രി മോർച്ചറിയിലായിരുന്നു.
ആംബുലൻസിലെത്തിയവർ വിവരം നാട്ടിലുള്ള ബന്ധുക്കളെ ധരിപ്പിച്ചു. ബന്ധുക്കൾ അറിയിച്ചതനുസരിച്ച് ആർ.എസ്.എസ് പ്രവർത്തകർ ചാമരാജ് നഗറിലെ യൂനിറ്റുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. 5,000 രൂപ ആശുപത്രി ജീവനക്കാരൻ തിരികെ നൽകി. സംഭവമറിഞ്ഞ് ഡിെെവ.എസ്.പി പ്രിയദർശിനി സാനെകൊപ്പയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ഇതോടെ കൈക്കൂലി നൽകാതെ തന്നെ ഡോക്ടർ പോസ്റ്റ്േമാർട്ടം നടത്തി മൃതദേഹം വിട്ടുനൽകി.
കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറുടെ പേര് മരിച്ചയാളുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടില്ലെന്നും ചാമരാജ് നഗർ ജില്ല ആശുപത്രി അഴിമതിയുടെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും പ്രതിഷേധക്കാരിലൊരാളായ ഋഷഭേന്ദ്രപ്പ പറഞ്ഞു. നിസ്സാര കാര്യങ്ങൾക്കുപോലും ആശുപത്രി ജീവനക്കാർ ൈകക്കൂലി ആവശ്യപ്പെടുകയാണ്. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ അസിസ്റ്റൻറ് സ്റ്റാഫാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും പ്രശ്നം പരിഹരിച്ചതായും ചാമരാജ് നഗർ ജില്ല ആശുപത്രിയിലെ റസിഡൻറ് മെഡിക്കൽ ഒാഫിസർ ഡോ. കൃഷ്ണപ്രസാദ് പറഞ്ഞു. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. എന്നാൽ വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല സർജൻ ഡോ. ശ്രീനിവാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.