ശത്രുത ഹിന്ദുരീതിയല്ലെന്ന് ശശി തരൂർ

കൊൽക്കത്ത: മറ്റുള്ളവരോടുള്ള ശത്രുത ഹിന്ദുരീതിയല്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വാമി വിവേകാനന്ദന്റെ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.കൊൽക്കത്ത ലിറ്റററി ഫെസ്റ്റിവലിനെത്തിയ തരൂർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു.

ബി.ജെ.പിയിലെ ചിലർ സ്വാമി വിവേകാനന്ദന്റെ പാത പിന്തുടരുന്നുവെന്ന് കാണിക്കാൻ തിരഞ്ഞെടുത്ത് ഉദ്ധരിക്കുന്നത് കാണാം. എന്നാൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു വിശ്വാസത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് സന്ദേശം പൂർണമായി വായിച്ച ആർക്കും മനസ്സിലാകും.

വിവേകാനന്ദന്റെ ദർശനം അസഹിഷ്ണുതയുള്ള ഒരു ഹിന്ദുമതമല്ലെന്നും തരൂർ കൂട്ടിച്ചേർത്തു.ഹിന്ദുമതത്തിന്റെ പേരിൽ ആളുകൾ തങ്ങളുടെ വിശ്വാസം ആയുധമാക്കുന്നത് കണ്ട് താൻ ഞെട്ടിപ്പോയി. അത് ഹിന്ദു രീതിയല്ലെന്നും കൊൽക്കത്ത ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ തരൂർ പറഞ്ഞു.

Tags:    
News Summary - hostility is not Hindu style- Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.