കഴിക്കാത്ത ഭക്ഷണത്തിന്​ ബില്ല്​; ഹോട്ടലുടമയെ അടിച്ചുകൊന്നു

ചെ​ന്നൈ: ക​ഴി​ക്കാ​ത്ത ഭക്ഷണത്തി​ന്‍റെ വില ബി​ല്ലി​ൽ എ​ഴു​തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വ്​ ഹോ​ട്ട​ൽ ഉ​ട​മ​യെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി. മ​ധു​ര കെ ​പു​തൂ​ർ ഗ​വ. ടെ​ക്​​നി​ക്ക​ൽ ട്രെ​യി​നി​ങ്​ കോ​ള​ജി​ന്​ മു​ന്നി​ലെ ചാ​യ​ക്ക​ട​യി​ലാ​ണ്​ സം​ഭ​വം.

ഹോ​ട്ട​ലു​ട​മ മു​ത്തു​കു​മാ​റാ​ണ്​ മ​രി​ച്ച​ത്. ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ക​ണ്ണ​ൻ എ​ന്ന യു​വാ​വ്​ ഇ​ഡ്ഡ​ലി മാ​ത്ര​മാ​ണ്​ ക​ഴി​ച്ച​ത്. എ​ന്നാ​ൽ, ബി​ല്ലി​ൽ സ​മൂ​സ ക​ഴി​ച്ച​താ​യി തു​ക എ​ഴു​തി​. സ​മൂ​സ ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന്​ ക​ണ്ണ​ൻ പ​റ​ഞ്ഞ​പ്പോ​ൾ നു​ണ പ​റ​യു​ക​യാ​ണെ​ന്നും സ​മൂ​സ ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ത്തു​കു​മാ​ർ ത​ർ​ക്കി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ക​ണ്ണ​ൻ മ​ര​ക്ക​ഷ​ണം കൊ​ണ്ട്​ മു​ത്തു​കു​മാ​റി​െൻറ ത​ല​ക്ക​ടി​ച്ചു.

മു​ത്തു​കു​മാ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ മ​രി​ച്ചു. ക​ണ്ണ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 

Tags:    
News Summary - hotel owner was beaten to death in Madhura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.