???????

‘എ​െൻറ കുഞ്ഞിനെ ക്രൂരമായി കൊല്ലാൻ മാത്രം എന്താണ്​​ ഇത്ര വിരോധം’ ജു​െനെദി​െൻറ പിതാവ്​ ​േചാദിക്കുന്നു

ഖുർആൻ മനഃപാഠമാക്കിയതിന്​ ജു​െനെദിനും ഹാഷിമിനും  ഹാഫിള്​​​ എന്ന പദവി  ലഭിച്ചത്​ ബുധനാഴ്​ചയായിരുന്നു. ഹാഫിള്​ പദവി ലഭിച്ച ശേഷമുള്ള ആദ്യ പെരുന്നാൾ ആഘോഷമാക്കാൻ മാതാവ്​ 1500 രൂപയും ജുനൈദിന്​ നൽകി. ഇൗദ്​ ആഘോഷിക്കുന്നതിന്​ വേണ്ട വസ്​ത്രങ്ങളും പലഹാരവും  വാങ്ങുന്നതിനായാണ്​ ജുനൈദും ഹാഷിമും വ്യാഴാഴ്​ച ഡൽഹി ബസാറിൽ ഷോപ്പിങ്ങിനായിറങ്ങിയത്​. ​ൈവകീട്ടാകു​േമ്പാ​േ​ഴക്കും തിരിച്ചെത്താം എന്നായിരുന്നു അവർ മാതാവിന്​ നൽകിയ ഉറപ്പ്​. എന്നാൽ അവരിൽ ഒരാൾ തിരി​െച്ചത്തിയില്ല. 

കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന്​ നാട്ടിലേക്ക്​ ​െട്രയിനിൽ വരുന്നതിനി​െട ജു​ൈനദി​െന ഒരു സംഘം യാത്രക്കാർ ചേർന്ന്​ മർദിക്കുകയും കുത്തി​െക്കാല്ലുകയും ​െചയ്​തു. മറ്റു നാലു പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സീറ്റ്​ സംബന്ധിച്ച തർക്കത്തിൽ തുടങ്ങി വർഗീയ കലാപമായി മാറുകയായിരുന്നു. സീറ്റ്​ തർക്കത്തിന്​ ഒടുവിൽ ബീഫ്​ കഴിക്കുന്നവരെന്ന്​ ആക്രോശിച്ച്​ സംഘം ജുനൈദിനെയും സഹോദര​െനയും ആക്രമിക്കുകയായിരുന്നു. ഹരിയാനയി​െല ഒാഖ്​ല^അസോട്ടി സ്​റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്​ചയാണ്​ സംഭവം.  

ജുനൈദി​​​​െൻറ സഹോദരൻ ഹാഷിമും പിതാവ്​ ജലാലുദ്ദീനും
 

ജുനൈദ്​ വള​െര സന്തോഷവാനായിരുന്നു. അവ​​​​െൻറ നേട്ടത്തിൽ അനുമോദനം നൽകാൻ ഇൗദ്​ ദിനമാണ്​ നിശ്​ചയിച്ചിരുന്നത്​. അതിനാൽ നല്ല വസ്​ത്രം വാങ്ങാനും മധുര പലഹാരം വാങ്ങാനുമാണ്​ ഡൽഹിയിലേക്ക്​ തിരിച്ചത്​. നേരത്തെ തിരിച്ചെത്തുമെന്ന്​ മാതാവിന്​ ഉറപ്പ്​ നൽകിയിരുന്നെങ്കിലും അവ​​​​െൻറ ചലനമറ്റ ദേഹമാണ്​​ തിരിച്ചെത്തിയതെന്ന്​ ജു​െനെദി​​​​െൻറ പിതാവ്​ ജലാലുദ്ദീൻ പറഞ്ഞു. 

അവൻ കുഞ്ഞാണ്​. 16 വയസ്​ മാത്രമേയുള്ളൂ. അവനെ ഇത്ര ക്രൂരമായി കൊല​െപ്പടുത്താൻ മാത്രം എന്താണ്​ അവർക്ക്​ ഞങ്ങളോടിത്ര വിരോധം. ഞാൻ സംഭവ സ്​ഥലത്തെത്തിയപ്പോൾ ഹാഷിം സ്​റ്റേഷനിലിരിക്കുകയാണ്​. ജു​െനെദി​​​​െൻറ മൃതദേഹം അവ​​​​െൻറ മടിയിൽ ​രക്​തത്തിൽ കുളിച്ച്​ കിടക്കുന്നു. 

ജു​െനെദി​​​​െൻറ മൂത്ത സഹോദരൻ സാക്കിറിനെ ഹാഷിം വിളിച്ചിരുന്നു. സാക്കിർ കുട്ടികളെ കൂട്ടാൻ റെയിൽ​െവ സ്​റ്റേഷനിലേക്ക്​ പോകുന്നു​െവന്ന്​ പറഞ്ഞു. സ്​റ്റേഷനിലേക്ക്​ വരാൻ എന്നോടും ആവശ്യപ്പെട്ടു. ഞാൻ അവി​െട എത്തിയപ്പോഴേക്കും ട്രെയിൻ പോയിരുന്നു. കുട്ടിക​െള എങ്ങും കണ്ടില്ല. മൂന്നു പേരെയ​ും വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ജുനൈദി​​​​െൻറ മാതാവ്​ സൈറയെ വെള്ളിയാഴ്​ച രാവിലെ വ​െര വിവരം അറിയിച്ചിരുന്നില്ല. നാട്ടുകാർ അവരെ സന്ദർശിക്കാനെത്തിയപ്പോൾ അവർ  അത്​ഭുതപ്പെട്ടു നോക്കുകയായിരുന്നു. ജു​െനെദി​​​​െൻറ മൃതദേഹം വീട്ടിലെത്തിയപ്പോൾ മാത്രമാണ്​ അവർ വിവരമറിഞ്ഞത്​. 

ഇൗ ഇൗദ്​ പ്രത്യേകത നിറഞ്ഞതായിരുന്നു. എ​​െൻറ മകൻ ഹാഫിളായിരിക്കുന്നു. ഞങ്ങൾ കാത്തിരുന്ന ദിനം. എന്നാൽ അതിനൊരു ദിവസം മുമ്പ്​ അവനെ എനിക്ക്​ നഷ്​ടപ്പെട്ടിരിക്കുന്നു. ഇതിന്​ എന്ത്​ ന്യായീകരണമാണുള്ളത്​? ഇൗ നഷ്​ടവുമായി ഞാൻ എങ്ങ​െന പൊരുത്തപ്പെടും? ജു​ൈനദി​​െൻറ ഉമ്മ ചോദിക്കുന്നു.

Tags:    
News Summary - How could they hate us so much’:asked junaid's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.