ഭീതിയകന്നു; പിലിബിത്തിൽ ഗ്രാമീണരെ ആക്രമിച്ച കടുവയെ വനപാലകർ കാട്ടിലേക്ക്​ തിരിച്ചയച്ചു 

ലഖ്​നോ: ഉത്തർപ്രദേശിലെ പിലിബിത്തിൽ ഭീതിവിതച്ച കടുവയെ ഏറെനേരത്തെ ശ്രമഫലത്തിനൊടുവിൽ വനപാലകർ കാട്ടിലേക്ക്​ പായിച്ചു. പിലിബിത് ജില്ലയിലെ ലാൽപൂർ ഗ്രാമത്തിലെത്തിയ ആൺകടുവ നിരവധി ഗ്രാമീണരെ ആക്രമിച്ച്​ പരിക്കേൽപിച്ചതിനെത്തുടർന്ന്​ ആളുകൾ പരിഭ്രാന്തരായിരുന്നു. 

ഇന്ത്യൻ ഫോറസ്​റ്റ്​ സർവീസ്​ ഉദ്യോഗസ്​ഥനായ പ്രവീൺ കസ്​വാനാണ്​ ട്രാക്​ടറിനുമുകളിൽ തമ്പടിച്ച ആൺകടുവയെ കാട്ടിലേക്കയക്കാൻ പണിപെടുന്ന വനപാലകരുടെ ദൗത്യത്തിൻെറ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു​​െവച്ചത്​. നിമിഷങ്ങൾക്കകം പോസ്​റ്റ്​ വൈറലായി. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ കടുവ കാട്ടിലേക്ക്​ തിരികെപോയതായി കസ്​വാൻ എഴുതി. 

നാട്ടുകാരിൽ ചിലർ ചിത്രീകരിച്ച ദൗത്യത്തി​ൻെറ തത്സമയ ദൃശ്യങ്ങളും വൈറലാണ്​. കസ്​വയുടെ പോസ്​റ്റ്​ കണ്ട നെറ്റിസൺസ്​ കമൻറ്​ ബോക്​സിൽ അത്ഭുതം കൂറി. നിരവധി ആളുകളാണ്​ ദൗത്യത്തിൽ പ​ങ്കെടുത്ത ഉദ്യോഗസ്​ഥരുടെ ധൈര്യത്തെ പ്രശംസിച്ചത്​. ഇതിനോടകം 3300ലേറെ പേർ​ കസ്​വാൻെറ ചിത്രത്തിന്​ ലൈക്കടിച്ചു​. 

 

Tags:    
News Summary - Huge tiger sits on tractor as officials try to take it back to the forest- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.