ഹൈദരാബാദ്: അഞ്ചു ലക്ഷം രൂപ നൽകി പതിനാറുകാരിയെ 65കാരനായ ഒമാൻ സ്വദേശി വിവാഹം കഴിച്ചെന്ന് പരാതി. നല്ല ജീവിതം ലഭിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഭർതൃസഹോദരിയും ഭർത്താവും കൂടിയാണ് വിവാഹം കഴിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാവ് ഉന്നിസയാണ് പരാതി നൽകിയത്.
പെൺകുട്ടിയും ഇയാളോടൊപ്പം ഒമാനിലാണുള്ളത്. പെൺകുട്ടിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായാണ് മാതാവ് പൊലീസിനെ സമീപിച്ചത്. വിവാഹചിത്രങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. മകളോട് സംസാരിച്ചപ്പോഴെല്ലാം അവൾ കരയുകയായിരുന്നെന്നും ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
മകളെ വിവാഹം കഴിച്ച ആളുമായി ഫോണിൽ സംസാരിച്ചെന്നും എന്നാൽ വിവാഹവേളയിൽ നൽകിയ അഞ്ച് ലക്ഷം തിരികെ നൽകിയാൽ മാത്രമേ പെൺകുട്ടിയെ മടക്കി അയക്കൂവെന്നാണ് പറഞ്ഞതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു. മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. തന്‍റെ അറിവില്ലാതെയാണ് മകളുടെ വിവാഹം നടത്തിയതെന്നും അമ്മ നൽകിയ പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.