ന്യൂഡൽഹി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തെൻറ പേരിൽ ചുമത്തിയ അഴിമതിക്കുറ്റം രാഷ്്ട്രീയ താത്പര്യമനുസരിച്ചുള്ളതാണെന്നും വാസ്തവ വിരുദ്ധമാെണന്നും റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ റോബർട്ട് വാദ്ര. വാദ്രയുടെയും അദ്ദേഹവുമായി ബന്ധമുള്ളവരുടെയും വസതികളിൽ കഴിഞ്ഞ വെള്ളിയാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി) റെയ്ഡ് നടത്തിയ സാഹചര്യത്തിലാണ് പ്രതികരണം.
എല്ലാ നോട്ടീസുകൾക്കും തങ്ങൾ മറുപടി നൽകിയിരുന്നു. തെൻറ കുടുംബം സമ്മർദ്ദത്തിലാണ്. മാതാവിന് സുഖമില്ല. സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയും പൂട്ടുകളെല്ലാം തകർത്തിട്ടിരിക്കുകയുമാണ്. ഇ.ഡിയുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും എന്നാൽ എല്ലാം നിയമപരവും ശരിയായ രീതിയിലും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെൻറ പേര് രാഷ്ട്രീയപരമായ ഭീഷണിപ്പെടുത്തലിന് ഉപയോഗിക്കാൻ അനുവദിക്കില്ല. താൻ എങ്ങോട്ടും ഒാടിപ്പോവുകയോ രാജ്യം വിട്ട് വിദേശത്ത് താമസമാക്കുകയോ ചെയ്യില്ലെന്നും റോബർട്ട് വാദ്ര പറഞ്ഞു.
പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും ബിസിനസുകരനുമായ റോബർട്ട് വാദ്ര പണം കൈപ്പറ്റിയെന്ന കുറ്റം ചുമത്തി എൻഫോഴ്സ്മെൻറ് കഴിഞ്ഞ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, വിദേശ രാജ്യങ്ങളിലെ വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച് കള്ള പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണ ഏജൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.