മുംബൈ: കോൺഗ്രസ്-ശിവസേന സഖ്യമായ മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാർ ബാബരി മസ്ജിദിന്റെ ഘടനയിലുള്ളതാണെന്നും അതിനെ താഴെയിറക്കുന്നതുവരെ വിശ്രമിക്കില്ലെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. 'ബാബരി മസ്ജിദിന്റെ ഘടനയിലുള്ള നിങ്ങളുടെ അധികാരത്തെ താഴെയിറക്കുന്നതുവരെ ഞാൻ വിശ്രമിക്കില്ല' -ഫഡ്‌നാവിസ് പറഞ്ഞു. മുംബൈയിലെ പാർട്ടിയുടെ മഹാസങ്കൽപ് സഭയിൽ ഫഡ്‌നാവിസ് ബി.ജെ.പി പ്രവർത്തകർക്കൊപ്പം ഹനുമാൻ ചാലിസ ആലപിച്ചു.
'ഞങ്ങൾ വെറുതെ ഹനുമാൻ ചാലിസ ജപിച്ചു. തന്റെ മകന്റെ ഭരണകാലത്ത് ഹനുമാൻ ചാലിസ വായിക്കുന്നത് രാജ്യദ്രോഹമാണെന്നും ഔറംഗസീബിന്റെ ശവകുടീരം സന്ദർശിക്കുന്നത് മര്യാദയായിരിക്കുമെന്നും ബാലാസാഹെബ് താക്കറെ എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ?' -ഫഡ്‌നാവിസ് പറഞ്ഞു. ഉദ്ധവ് താക്കറെയുടെ റാലിയെ "ചിരി പരിപാടി" എന്നാണ് ഫഡ്‌നാവിസ് വിശേഷിപ്പിച്ചത്.
ആൾ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസിക്കെതിരെയും ഫഡ്നാവിസ് കടന്നാക്രമണം നടത്തി. "അസദുദ്ദീൻ ഉവൈസി പോയി ഔറംഗസീബിന്റെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. അത് കാണുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നു. കേൾക്കൂ ഉവൈസി, ഔറംഗസീബിന്റെ വ്യക്തിത്വമറിഞ്ഞാൽ ഒരു നായ പോലും അവിടെ മൂത്രമൊഴിക്കില്ല. ഹിന്ദുസ്ഥാനിൽ കാവി വാഴും' -അയാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.