വിവാദ നിര്‍ദേശം ഐ.സി.എ.ഐ പിന്‍വലിച്ചു

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്‍െറ പശ്ചാത്തലത്തില്‍ വെബ്സൈറ്റിലൂടെ അംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) പിന്‍വലിച്ചു.
കറന്‍സി റദ്ദാക്കലിനെ എതിര്‍ക്കുന്ന നിലപാടുകള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കരുതെന്നായിരുന്നു ഐ.സി.എ.ഐ നിര്‍ദേശം. ‘‘രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിക്കുന്ന ഐ.സി.എ.ഐയുടെ ആത്മാവ് ചോര്‍ത്തുംവിധം നോട്ട് അസാധു വിഷയത്തില്‍ എതിര്‍ നിലപാടുകള്‍ അവതരിപ്പിക്കാതെ ജാഗ്രത പാലിക്കണം’’ എന്നായിരുന്നു വെബ്സൈറ്റിലെ നിര്‍ദേശം. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. പകരം ‘‘തങ്ങളുടെ മേഖലക്ക് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള നടപടികളിലൊന്നും ഏര്‍പ്പെടരുത്’’ എന്നാണ് പ്രസിഡന്‍റ് എം. ദേവരാജ റെഡ്ഢിയുടെ പേരിലുള്ള പുതിയ നിര്‍ദേശം.

 

Tags:    
News Summary - icai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.