ന്യൂഡൽഹി: പുതിയ തീവ്രവ്യാപനത്തിൽ നിർണായകമായ കോവിഡ് ഡെൽറ്റ വകഭേദം വാക്സിനെടുത്തവരെയും ഇല്ലാത്തവരെയും ഒരുപോലെ ബാധിക്കുമെന്ന് കണ്ടെത്തൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ചെന്നൈയിൽ നടത്തിയ സർവേയിലാണ് നിർണായക കണ്ടെത്തൽ. വാക്സിനെടുത്തവരിൽ പക്ഷേ, ഇതുണ്ടാക്കുന്ന ആഘാതം കുറക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
വാക്സിനെടുത്തവരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെയാണ് ബി.1.617.2 എന്ന ഡെൽറ്റ വകഭേദം പടരുന്നത്. നിലവിൽ ലോകം മുഴുക്കെ ഇതാണ് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നതും. ഇന്ത്യയിൽ രണ്ടാം തരംഗത്തിൽ അതിതീവ്ര വ്യാപനത്തിനിടയാക്കിയതും മെറ്റാന്നല്ല. കോവിഷീൽഡ്, കൊവാക്സിൻ വാക്സിനുകൾ സ്വീകരിച്ചവരിൽ മരണസാധ്യത കുറവാണെന്ന് കണ്ടെത്തിയത് ആശ്വാസം നൽകുന്നതാണെന്ന് പഠനത്തിൽ പങ്കാളിയായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമിയോളജി ശാസ്ത്രജ്ഞൻ ജെറോമി തങ്കരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.