ന്യൂഡൽഹി: കർഷക മുന്നേറ്റം അടിച്ചമർത്താനുള്ള ഹരിയാന പൊലീസിെൻറ ശ്രമം തടഞ്ഞ വിദ്യാർഥിയുടെ ശ്രമം സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതിശൈത്യം വകവെക്കാതെ ഡൽഹിയിലേക്ക് നീങ്ങിയ കർഷകരെ പിന്തിരിപ്പിക്കാൻ പൊലീസിെൻറ പ്രധാന ആയുധം ജലപീരങ്കി ഉപയോഗിച്ചുള്ള വെള്ളംചീറ്റലായിരുന്നു.
ഇതിനിടെ, വ്യാഴാഴ്ച രാവിലെ കുരുക്ഷേത്രയിൽ പൊലീസ് ജലപീരങ്കി വാനിന് മുകളിൽ ഒാടിക്കയറിയ ബിരുദ വിദ്യാർഥിയായ നവ്ദീപ് സിങ് വെള്ളം ചീറ്റുന്ന പമ്പ് ഒാഫാക്കി. ഇതുകണ്ട് ഒാടിയെത്തിയ പൊലീസിന് പിടികൊടുക്കാതെ സമീപത്തെ വാഹനത്തിലേക്ക് നവ്ദീപ് ചാടി രക്ഷപ്പെട്ടു.
നവ്ദീപിന് രക്ഷപ്പെടാൻ സഹോദരൻ ട്രാക്ടർ പെെട്ടന്നുതന്നെ പൊലീസ് വാഹനത്തിെൻറ അടുത്തേക്ക് നീക്കിക്കൊടുക്കുകയായിരുന്നു. ഇതിെൻറ വിഡിയോയും ചാടുന്ന ചിത്രവുമാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. അംബലാ സ്വദേശിയായ നവ്ദീപ് കർഷകരായ പിതാവിനും സഹോദരനുമൊപ്പമാണ് പ്രക്ഷോഭത്തിെൻറ ഭാഗമായത്.
പമ്പ് ഒാഫ് ചെയ്യുന്നതിനിടെ നവ്ദീപിെൻറ കാലിന് പൊലീസിെൻറ ലാത്തിയടിയേറ്റിരുന്നു. ഇത്തരത്തിൽ ചെയ്യണമെന്ന് ഒരിക്കലും ആലോചിച്ചിരുന്നില്ല. കർഷകരുടെ ധൈര്യം കണ്ടപ്പോഴാണ് തനിക്ക് ഉൗർജം ലഭിച്ചതെന്ന് നവ്ദീപ് പിന്നീട് മാധ്യമങ്ങേളാട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.