രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാൽ കശ്മീരിലെ ​പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന് യശ്വന്ത് സിൻഹ

ശ്രീനഗർ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കശ്മീരിലെ പ്രശനങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണാനും സമാധാനം പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഉറപ്പിക്കാനായി കശ്മീരിലെത്തിയതായിരുന്നു അദ്ദേഹം.

രാഷ്ട്രപതിയായി തെരഞ്ഞെടുക്കുപ്പെടുകയാണെങ്കിൽ കശ്മീർ വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് മുൻഗണന നൽകും. പ്രദേശത്ത് ശാന്തിയും സമാധാനവും ജനാധിപത്യവും സാധാരണ ജീവിതവും പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും പ്രശംസിച്ച സിൻഹ, ഈ രണ്ട് നേതാക്കളെക്കാൾ വലിയ രാജ്യസ്‌നേഹി രാജ്യത്തില്ലെന്നും അഭിപ്രായപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണലും നടക്കും. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ കലാവധി ജൂലൈ 24ന് അവസാനിക്കും. ദ്രൗപതി മുർമുവാണ് എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.