വിജയഭേരി മുഴക്കി ഗ്രാമങ്ങളിലേക്ക്​; സർക്കാർ വാക്ക്​ പാലിച്ചില്ലെങ്കിൽ വീണ്ടുമെത്തുമെന്ന്​ കർഷകരുടെ മുന്നറിയിപ്പ്​

ന്യൂഡൽഹി: മാസങ്ങൾ നീണ്ട അവകാശ പോരാട്ടങ്ങൾക്കൊടുവിൽ ഗ്രാമങ്ങളിലേക്ക്​ മടങ്ങി കർഷകർ. ചരിത്ര സമര വിജയത്തെ ഉദ്​ഘോഷിച്ചുള്ള ഫതേഹ്​ മാർച്ചിന്​ ശേഷമാണ്​ കർഷകരുടെ മടക്കം.

ട്രാക്​ടറുകളിലേറി വിജയഘോഷങ്ങൾ മുഴക്കിയാണ്​ ഓരോരുത്തരും ഡൽഹി വിടുന്നത്​. പ്രധാന സമരവേദിയായ സിംഘു ​അതിർത്തിയിൽനിന്ന്​ നിരവധി കർഷകർ തങ്ങളുടെ ഗ്രാമങ്ങളിലേക്ക്​ യാത്ര ആരംഭിച്ചു. രാവിലെ എട്ടുമണിയോടെ വലിയൊരു വിഭാഗം കർഷകർ ഡൽഹിയിൽനിന്ന്​ മടങ്ങിയതായി കർഷക നേതാവ്​ രാകേഷ്​ ടികായത്ത്​ അറിയിച്ചു.

കർഷകർ ഗ്രാമങ്ങളിലേക്ക്​ മടങ്ങാൻ തയാറായിക്കഴിഞ്ഞു. നാലഞ്ചു ദിവസമെടുക്കും പൂർണമായും കർഷകർ ഡൽഹി അതിർത്തിവിടാൻ. ഡിസംബർ 15നാണ്​ താൻ ഡൽഹി വിടുകയെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് പറഞ്ഞു. നിലവിൽ ഗാസിപൂർ അതിർത്തിയിലാണ്​ അദ്ദേഹം.

സർക്കാർ തങ്ങൾക്ക്​ നൽകിയ വാഗദ്​ാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭവുമായി ഡൽഹി അതിർത്തിയിലെത്തുമെന്ന മുന്നറിയിപ്പും ടികായത്ത്​ നൽകി. യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം അനുയായികളെ അറിയിക്കും. ഉത്തർപ്രദേശിൽ ഞങ്ങൾ തമ്പടിക്കും. ആർക്കും അത്​ തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ ഉൾപ്പെടെ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രക്ഷോഭം. ഡൽഹിയെ വളഞ്ഞായിരുന്നു കർഷകരുടെ നീണ്ട 15 മാസം നീണ്ട പ്രക്ഷോഭം. ഒരു വർഷ​ത്തോളം നീണ്ടുനിന്ന പ്രക്ഷോഭത്തിൽ വിജയം കണ്ടാണ്​ കർഷകരുടെ മടക്കം. ​കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ്​ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്​തു. 


Tags:    
News Summary - If govt does not fulfil promises we will be back Farmers leave Ghazipur border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.