ലഖ്നോ: പശുവിെൻറയും ഗംഗ നദിയുടേയും ചാണകത്തിേൻറയും പേരിലുള്ള വോട്ട് രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്ന് പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കപ്പെട്ട ബി.എസ്.പി നേതാവ് ജയ്.പി. സിങ്. ഇന്ത്യ മോദിയെയാണ് ഭയക്കുന്നതെങ്കിൽ മോദി ബി.എസ്.പിയുെട അമരക്കാരി മായവതിയെയാണ് ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഖ്നോവിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ കൂടാതെ സമാജ്വാദി പാർട്ടിയെയും കോൺഗ്രസ്സിനേയും ജയ്.പി.സിങ് വിമർശിച്ചു. അവർ സൗജന്യമായി ലാപ്ടോപും മൊബൈലും ഇൻറർനെറ്റ് ഡാറ്റയും നൽകാമെന്നു പറയുന്നു. അവർ രണ്ട് രൂപക്ക് ഒരു കിലോ ഗോതമ്പ് നൽകുന്നു. പക്ഷെ തങ്ങൾ വിദ്യാഭ്യാസവും ജോലിയും നൽകാമെന്നാണ് മായാവതി പറയുന്നത്. പിന്നെ ജനങ്ങൾക്ക് കിലോക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കുന്ന ഗോതമ്പ് കഴിക്കേണ്ടി വരില്ലെന്നെും കിലോക്ക് 200 രൂപ വില വരുന്ന അരി വാങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രസിഡൻറ് രാഹുൽഗാന്ധിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കാനാവില്ല. മായാവതിയെ ജീവിക്കുന്ന ദേവതയെന്നു വിശേഷിപ്പിച്ച ജയ്.പി.സിങ് മായാവതിയെ പ്രധാനമന്ത്രിയാക്കണമെന്നും അവർ ജനങ്ങൾക്ക് സ്വയം പ്രതിരോധത്തിന് കൈകൾ നൽകുമെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.