ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കിൽ ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാവുമായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്ടേലിന്‍റെ 147ാം ജന്മവാർഷികത്തോടനുബന്ധിച്ച് സർദാർ പട്ടേൽ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഭൂപടം ഇന്നത്തെ പോലെയാവില്ലായിരുന്നെന്നും അമിത് ഷാ പറഞ്ഞു.
'മരണത്തിന് ശേഷം ഒരുപാട് കാലം ഓർമിക്കപ്പെടുന്ന വ്യക്തിയെ മഹാൻ എന്നാണ് വിളിക്കുന്നത്, അതായിരുന്നു സർദാർ. അദ്ദേഹം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാവില്ലായിരുന്നെന്ന അഭിപ്രായം പൊതുജനത്തിനുണ്ട്' -അമിത് ഷാ പറഞ്ഞു.
എല്ലാ ഭാഷകളും പഠിക്കുന്നത് നല്ല കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്നും അഭിപ്രായപ്പെട്ടു. ഇഗ്ലീഷ് അറിയാത്തവർക്ക് അപകർഷതാ ബോധത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.