ബംഗളൂരു: ഐ.എം.എ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രി റോഷന് ബേയ്ഗിനെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഞായറാഴ്ച രാവിലെ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ വസതിയിൽ റെയ്ഡ് നടത്തിയശേഷമാണ് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.
ബംഗളൂരുവിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ മുൻ ശിവാജി നഗർ എം.എൽ.എ കൂടിയായ റോഷൻ ബേയ്ഗിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 4,000 കോടിയുടെ ഐ.എം.എ (ഐ മോണിറ്ററി അഡ്വൈസറി) നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലാകുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് റോഷൻ ബേയ്ഗ്.
സഖ്യസർക്കാരിനെതിരെ വിമത നീക്കം നടത്തിയതിന് ഇദ്ദേഹം അയോഗ്യനാക്കപ്പെട്ടിരുന്നു. തെളിവായി ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ അറിയിച്ചു. നിക്ഷേപ തട്ടിപ്പ് പുറത്തുവന്ന സമയത്ത് ജ്വല്ലറി ഉടമയും കേസിലെ ഒന്നാം പ്രതിയുമായ മുഹമ്മദ് മന്‍സൂര്‍ ഖാനെ വിദേശത്തേക്കു കടക്കാന്‍ സഹായിച്ചെന്നും തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് റോഷന് ബേയ്ഗിനെതിരേയുള്ള ആരോപണം. 2019 ജൂണിൽ മുഹമ്മദ് മൻസൂർ ഖാൻ വിദേശത്തേക്ക് കടന്നതോടെയാണ് ഐ.എം.എ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നത്.
30,000ത്തിലധികം നിക്ഷേപകരാണ് തട്ടിപ്പനിരയായത്. റോഷന് ബെയ്ഗ് തെൻറ കൈയില്‍ നിന്ന് 400 കോടി വാങ്ങി വഞ്ചിച്ചതായി മുഹമ്മദ് മന്‍സൂര്‍ ഖാന് ഒളിവില്‍ പോകുന്നതിനു മുമ്പ് വീഡിയോ സന്ദേശത്തില്‍ ആരോപിച്ചിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ പരാജയത്തിന് കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ അധിക്ഷേപിച്ചതിന് റോഷൻ ബേയ്ഗിനെ 2019 ജൂണിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.
ബി.ജെ.പിയിലേക്ക് കൂറുമാറാൻ ശ്രമിച്ച അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരിൽ റോഷൻ ബേയ്ഗും ഉൾപ്പെട്ടിരുന്നു. ബി.ജെ.പിയിലേക്ക് പോകുമെന്നുറപ്പായെങ്കിലും ഐ.എം.എ തട്ടിപ്പ് കേസിലെ ആരോപണം വിലങ്ങുതടിയായി. നിക്ഷേപ തട്ടിപ്പ് കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.