അത്​ കോടികളുടെ ബെൻസ്​ അല്ല, പാവങ്ങളുടെ ഗൂർഖയാണ്​; കർഷകർക്കെതിരായ വ്യാജ പ്രചരണം പൊളിച്ച്​ സോഷ്യൽ മീഡിയ

കർഷക പ്രക്ഷോഭത്തിനിടെ വൈറലായ ചിത്രത്തിന്‍റെ സത്യാവസ്​ഥ വെളിപ്പെടുത്തി സോഷ്യമീഡിയ. പ്രക്ഷേഭത്തിനിടെ കണ്ട ഒരു വാഹനത്തിന്‍റെ ചി​ത്രത്തെചൊല്ലിയാണ്​ വിവാദമുണ്ടായത്​. ചിത്രം മെഴ്​സിഡസ്​ ബെൻസിന്‍റെ ജി വാഗൺ ആണെന്നും വാഹനത്തിന്​ 1.5 കോടി രൂപ വിലവരുമെന്നുമാണ്​ സംഘപരിവാർ ഹാൻഡിലുകൾ പ്രചരിപ്പിച്ചത്​. ബെൻസ് പോലുള്ള വിലകൂടിയ കാറുകൾ സ്വന്തമാക്കിയിട്ടുള്ള കർഷകരാണ്​ പ്രക്ഷോഭത്തിന്​ പിന്നിലെന്നും പ്രചരണമുണ്ടായി.


മാധ്യമപ്രവർത്തകൻ കാഞ്ചൻ ഗുപ്തയെ പോലുള്ളവരും ചിത്രം ട്വീറ്റ്​ ചെയ്​തിരുന്നു. ഈ ട്വീറ്റിന്​ 2,400 ലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്​. എന്നാൽ വാഹനനമ്പർ വച്ച്​ നടത്തിയ അന്വേഷണത്തിൽ അത്​ ഫോഴ്​സ്​ മോ​ട്ടോഴ്​സിന്‍റെ ഗൂർഖയാണെന്നും ബെൻസ്​ ജി വാഗണ്​ സമാനമായി പരിഷ്​കരിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. പി.ബി 12 ഇസഡ്​ 8282 നമ്പരിലുള്ള വാഹനം എസ്‌യുവി വിഭാഗത്തിൽപെടുന്ന ഗൂർഖ മോഡലാണെന്ന്​ കേന്ദ്ര സർക്കാർ വെബ്​സൈറ്റായ വാഹൻ ഡോട്ട്​ കോമും പറയുന്നു​.

മുന്നിലെ ഗ്രില്ലും ചില വാഹനഭാഗങ്ങളും മാറ്റിയതോടെ ഗൂർഖ ജി വാഗന്​ സമാനമായി മാറുകയായിരുന്നു. വെറും 10 ലക്ഷം രൂപയാണ്​ ഗൂർഖയുടെ വില. കാർ ഉടമ മൻ‌പ്രീത് സിങ്ങിന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ വാഹനത്തിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.