ഷിംല: പാർട്ടി ആസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കും, 5 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം, സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ പാരിതോഷികം, 300 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്റ്റാർട്ടപ്പുകൾക്ക് യുവാക്കൾക്കായി 680 കോടി രൂപയുടെ ഫണ്ട്, ഹിമാചലിലെ എല്ലാ നിയമസഭാ പ്രദേശങ്ങളിലും നാല് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുറക്കും, മൊബൈൽ ക്ലിനിക്കുകൾ വഴി എല്ലാ ഗ്രാമങ്ങളിലും സൗജന്യ ചികിത്സ, കിലോക്ക് 2 രൂപ നിരക്കിൽ ചാണക പിണ്ണാക്ക് അനുവദിക്കും തുടങ്ങിയ 10 വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് പാർട്ടി നൽകുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമാചലിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. അഞ്ച് വർഷത്തിന് ശേഷം അവർക്ക് വഞ്ചിക്കപ്പെട്ടതായി തോന്നി. ബി.ജെ.പി സർക്കാർ ജനജീവിതം ദുരിതത്തിലാക്കിയെന്ന് പ്രകടനാ പത്രികാ കമ്മറ്റി തലവൻ ധനി റാം ഷാൻന്ദിൽ പറഞ്ഞു. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
ഇത് ഹിമാചൽ പ്രദേശിന്റെ ചരിത്രവും സംസ്‌കാരവുമറിഞ്ഞ് തയാറാക്കിയ രേഖയാണെന്നും വെറുമൊരു പ്രകടന പത്രികയല്ലെന്നും ധനി റാം ഷാൻന്ദിൽ പറഞ്ഞു. ഞങ്ങൾക്ക് വേണ്ടത് ജനങ്ങളുടെ പിന്തുണയും വിശ്വാസവുമാണ് -ഷാൻഡിൽ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.