ന്യൂഡൽഹി: കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ നൊബേൽ സമ്മാന ജേതാവ് മലാല യൂസുഫ് സായിയെ കുറിച്ച് പങ്കാളി അസർ മാലിക് ട്വീറ്റ് ചെയ്ത വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് കേക്ക് മുറിക്കുന്ന ചിത്രത്തിനൊപ്പമാണ് മലാലയെ കുറിച്ചുള്ള ഹൃദയം തൊട്ട കുറിപ്പും അസർ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
'മലാലയിൽ, എനിക്ക് ഏറ്റവും പിന്തുണ നൽകുന്ന ഒരു സുഹൃത്തിനെ, സുന്ദരിയും ദയയും ഉള്ള ഒരു പങ്കാളിയെ ഞാൻ കണ്ടെത്തി - ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് പങ്കിടാൻ കഴിയുമെന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഞങ്ങളുടെ നിക്കാഹിന് ആശംസ നേർന്ന എല്ലാവർക്കും നന്ദി. ഞങങളുടെ ക്രിക്കറ്റ് ടീമിന്‍റെ പാരമ്പര്യമനുസരിച്ച് ഞങ്ങൾ ഇവിടെ വിജയത്തിന്‍റെ കേക്ക് മുറിക്കുന്നു -അസർ ട്വിറ്ററിൽ കുറിച്ചു. ആയിക്കണക്കിന് പേരാണ് ഇതിൽ ആശംസ അറിയിച്ച് രംഗത്തെത്തിയത്.
In Malala, I found the most supportive friend, a beautiful and kind partner — I'm so excited to spend the rest of our life together.
— Asser Malik (@MalikAsser) November 10, 2021
Thank you all for the wishes on our Nikkah. In following our cricket team's tradition, we had to do a victory cake cutting. pic.twitter.com/KSGQOHsY64
ചൊവ്വാഴ്ച ലണ്ടനിലെ മലാലയുടെ വീട്ടിൽ വെച്ചായിരുന്നു ലളിതമായ ചടങ്ങഇൽ ഇരുവരുടെയും നിക്കാഹ് നടന്നത്. ലാഹോറിൽ നിന്നുള്ള അസർ മാലിക് വ്യവസായിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്‍ററിന്‍റെ ജനറൽ മാനേജരുമാണ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്, ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, പ്രിയങ്ക ചോപ്ര എന്നിവരടക്കം ലോകത്തിന്‍റെ വിവിധ കോണുകളിൽനിന്ന് ദമ്പതികൾക്ക് ആശംസകൾ പ്രവഹിക്കുകയാണ്. അതേസമയം, മലാല പാകിസ്താനിയെ വിവാഹം കഴിച്ചതിനെ വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്റിൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.