'ഡബിൾ എൻജിനിന്റെ ശക്തി കുറഞ്ഞു'; ബി.ജെ.പിക്കെതിരെ വീണ്ടും ശക്തമായ വിമർശനവുമായി രാഹുൽ

ന്യൂഡൽഹി: കർണാടക ബി.ജെ.പിക്കെതിരായ വിമർശനം ശക്തമാക്കി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെയാണ് വീണ്ടും ബി.ജെ.പി നേതൃത്വത്തെ രാഹുൽ ഗാന്ധി വിമർശിച്ചത്. ബസവരാജ് സർക്കാറിനെതിരെയും ധനമന്ത്രി നിർമല സീതാരാമനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത സാഹചര്യമാണ് പാവങ്ങൾക്ക് മുന്നിലുള്ളത്. പട്ടിണിമൂലം സാധാരണക്കാർ കഷ്ടപ്പെടുകയാണ്. എന്നാൽ, 40 ശതമാനം കമീഷൻ ഭക്ഷിക്കാനുള്ള സാഹചര്യം ബി.ജെ.പിക്കുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.അഴിമതി രഹിതമായ ഇന്ത്യയാണ് മോദി വാഗ്ദാനം ചെയ്തത്. എന്നാൽ, അദ്ദേഹം ഇപ്പോഴത് പറയുമെന്ന് തോന്നുന്നില്ല.

ഡബിൾ എൻജിന് ഇപ്പോൾ ശക്തിക്കുറവാണെന്നും ബി.ജെ.പി സർക്കാറിനെ ഉദ്ദേശിച്ച് രാഹുൽ പറഞ്ഞു. രൂപ ഇടിയുകയല്ല ഡോളർ ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന നിർമല സീതാരാ​മന്റെ പരാമർശത്തേയും രാഹുൽ ഗാന്ധി വിമർശിച്ചു.

Tags:    
News Summary - In one tweet, Rahul Gandhi's dig on PM's corruption remark, '40% commission', FM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.