പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി പ്രതിപക്ഷ നേതാവാകും

കൊൽക്കത്ത: നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ തോല്‍പ്പിച്ച സുവേന്ദു അധികാരി പശ്ചിമ ബംഗാളിലെ പുതിയ പ്രതിപക്ഷ നേതാവാകും. മമതയുടെ വലംകൈയായിരുന്ന സുവേന്ദു പിന്നീട് ബി.ജെ.പിയിൽ ചേക്കേറുകയായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് സുവേന്ദുവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ മുകൾ റോയിയും ഉണ്ടെന്നിരെക്കെയാണ് ബി.ജെ.പി സുവേന്ദുവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്.

സുവേന്ദുവിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മത്സരത്തിനിറങ്ങിയ മമത ബാനര്‍ജി 1956 വോട്ടുകള്‍ക്കാണ് തോറ്റത്. തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിച്ച് ബി.ജെ.പി കള്ളക്കളി നടത്തുകയായിരുന്നുവെന്നാണ് മമതയുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കനത്ത മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 77 സീറ്റുകളാണ് ലഭിച്ചത്.

294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസിന് 213 സീറ്റുകൾ ലഭിച്ചു. ഇത് മൂന്നാം തവണയാണ് മമത ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 

Tags:    
News Summary - In West Bengal, Suvendu Adhikari will be the Leader of the Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.