ന്യൂഡൽഹി: അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ജൂൺ ഒന്നിന് ഡൽഹിയിൽ യോഗം വിളിച്ച് ഇൻഡ്യ മുന്നണി. ഔദ്യോഗികമായി സ്ഥിരീകരണമായിട്ടില്ലെങ്കിലും മുന്നണി നേതാക്കളെ ഇതിലേക്ക് ക്ഷണിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ജാമ്യ കാലാവധി പൂർത്തിയാക്കി തിഹാർ ജയിലിൽ തിരിച്ചെത്തേണ്ടതിന്റെ തലേന്നാണ് യോഗം വിളിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തുന്നതിനൊപ്പം ഫലം പുറത്തുവരുമ്പോൾ സ്വീകരിക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർക്കെല്ലാം യോഗത്തിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ ആറ് ഘട്ടം പൂർത്തിയായപ്പോൾ എൻ.ഡി.എയെ താഴെയിറക്കി അധികാരം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇൻഡ്യ മുന്നണി നേതാക്കൾ. ജൂൺ നാലിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.