ആറ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: പുനരുപയോഗിക്കാൻ പറ്റാത്ത ആറ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുമെന്ന് റ ിപ്പോർട്ട്. പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പ്ലേറ്റ്, ചെറിയ കുപ്പികൾ, സ്ട്രോ, ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകൾ എന്നിവ ഗ ാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ നിരോധിച്ചേക്കുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സമ്പൂർണ നിരോധനമാണ് ഏർപ്പെടുത്തുക. ഈ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉൽപാദനം, ഉപയോഗം, ഇറക്കുമതി എന്നിവ നിരോധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് നടത്തിയ മൻ കിബാത്തിലും ഇക്കാര്യം ആവർത്തിച്ചു. ഗാന്ധിജിയുടെ 150ാം ജന്മവാർഷികമായ ഒക്ടോബർ രണ്ടിന് പ്ലാസ്റ്റിക് വിമുക്ത ഭാരതത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് മോദി ആഹ്വാനം ചെയ്തത്.

പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വലിയ പങ്കും പുന:രുപയോഗം സാധ്യമല്ലാത്ത ഉൽപന്നങ്ങളാണ്. ഇതിന്‍റെ 50 ശതമാനവും സമുദ്രങ്ങളിലാണ് എത്തിച്ചേരുന്നത്. ഇത് ജലജീവികളെ ഇല്ലാതാക്കുന്നതിനൊപ്പം ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യനിലേക്കും എത്തിച്ചേരുന്നുണ്ട്.

ആറ് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതോടെ ഇന്ത്യയുടെ ആകെ പ്ലാസ്റ്റിക് ഉപയോഗത്തിൽ അഞ്ച് മുതൽ 10 ശതമാനം വരെ കുറവാണുണ്ടാവുക. നിരോധനത്തിന് ശേഷം ആറ് മാസം ഇളവുകൾ അനുവദിക്കുമെങ്കിലും അതിന് ശേഷം പിഴ ഈടാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളോടും പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ആവശ്യപ്പെടും.

Tags:    
News Summary - India To Ban Six Single-Use Plastic Products From October 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.