ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ പുതിയ ബസ്, ട്രെയിൻ സർവീസുകൾ

ന്യൂഡൽഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ പുതിയ ട്രെയിൻ, ബസ് സർവീസുകൾ പ്രഖ്യാപിച്ചു. കൊൽക്കത്തക്കും രാജഷാഹിക്കും ഇടയിലാണ് ട്രെയിൻ സർവീസ്. ചിറ്റഗോങ്ങിനും കൊൽക്കത്തക്കും ഇടിയിലാണ് ബസ് സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിലുള്ള യോഗത്തിനൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

പുതുതായി പ്രഖ്യാപിച്ച ട്രെയിൻ ഉടൻ തന്നെ സർവീസ് തുടങ്ങും. ബംഗ്ലാദേശിൽ നിന്നുള്ള ഗുഡ്സ് ട്രെയിനിന്റെ പരീക്ഷണ ഓട്ടവും അടുത്ത മാസം ആരംഭിക്കും. സിരാഗഞ്ചിൽ കണ്ടെയ്നർ ഡിപ്പോ നിർമിക്കാൻ ബംഗ്ലാദേശിന് ഇന്ത്യ സഹായം നൽകാനും കഴിഞ്ഞ ദിവസം നടന്ന ഇരു രാഷ്ട്രനേതാക്കളുടെയും യോഗത്തിൽ ധാരണയായിട്ടുണ്ട്. രംഗ്പൂരിൽ പുതിയ ഹൈകമീഷൻ ഓഫീസ് തുറക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയെന്നാണ് വിവരം.

ഇരു രാജ്യങ്ങളും തമ്മിൽ 10 കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ഡിജിറ്റൽ, മാരിടൈം, റെയിൽവേ, ബഹിരാകാശം, ഗ്രീൻ ടെക്നോളജി, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറുകൾ. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെത്തുന്ന ആദ്യത്തെ രാഷ്ട്രനേതാവാണ് ശൈഖ് ഹസീന.

വെള്ളിയാഴ്ചയാണ് ഹസീന ഇന്ത്യയിലെത്തിയത്. പിന്നീട് ഇരു രാഷ്ട്രനേതാക്കളും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും ശൈഖ് ഹസീന പ​ങ്കെടുത്തിരുന്നു.

Tags:    
News Summary - India, Bangladesh announce new train service between Rajshahi & Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.