ന്യൂഡൽഹി: ചൊവ്വാഴ്ച തുടങ്ങുന്ന ഇന്തോ-ബംഗ്ലാദേശ് സൈനികചർച്ചയിൽ റോഹിങ്ക്യൻ പ്രശ്നവും വിഷയമാവും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അതിർത്തിരക്ഷ സൈന്യത്തിെൻറ മേധാവികൾ രണ്ടുവർഷം കൂടുേമ്പാൾ നടത്തുന്ന ചർച്ചയിലാണ് റോഹിങ്ക്യൻ അഭയാർഥികളിലൂടെ ഇന്ത്യയിലേക്ക് കള്ളനോട്ടുകളും മയക്കുമരുന്നുകളും കടത്തുന്നുവെന്ന റിപ്പോർട്ടുകൾ ചർച്ചയാവുന്നത്.
ബി.എസ്.എഫ് മേധാവി കെ.കെ. ശർമ, ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഡയറക്ടർ ജനറൽ അബുൽ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ ബി.എസ്.എഫ് ക്യാമ്പിലാണ് ചർച്ച. ത്രിദിന ചർച്ച ഒക്ടോബർ അഞ്ചിന് അവസാനിക്കും. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നെത്തുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ പ്രശ്നങ്ങളാണ് പ്രധാനമായും ഉയരുക.
അതിർത്തി കടന്നെത്തുന്ന റോഹിങ്ക്യകൾ ഉയർത്തുന്ന സുരക്ഷപ്രശ്നങ്ങളാണ് ഇന്ത്യ ഉന്നയിക്കുക. വിദേശത്ത് അച്ചടിക്കുന്ന വ്യാജ ഇന്ത്യൻ കറൻസിയും മയക്കുമരുന്നുകളും അഭയാർഥികൾ വഴി ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇരു വിഭാഗവും വിശദമായ ചർച്ചകൾക്ക് വിധേയമാക്കും. ഇതിന് പുറമെ അതിർത്തിയിലെ കുറ്റകൃത്യങ്ങൾ, കാലിക്കടത്ത്, അനധികൃത കുടിയേറ്റം, ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ എന്നിവയും വിഷയമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.