കൊൽക്കത്ത: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ഇന്ത്യ- ബംഗ്ലാദേശ് ട്രെയിൻ സർവീസിന് തുടക്കം. കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശിലെ ഖുൽനയിലേക്ക് പുതിയ ട്രെയിനായ ബന്ധൻ എക്സ്പ്രസ് സർവീസ് വ്യാഴാഴ്ച ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവർ സംയുക്തമായി വീഡിയോ കോൺഫറൻസിലൂടെ ആദ്യ സർവീസ് ഫ്ലാഗ് ഒാഫ് ചെയ്തു.
അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതാണ് പുതിയ ട്രെയിൻ സർവീസെന്ന് ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രധാനമന്ത്രി നേരന്ദ്രമോദി പറഞ്ഞു. ബംഗ്ലാദേശുമായും അവിടുത്തെ നേതാക്കളുമായും നല്ല അയൽബന്ധമാണുള്ളതെന്നും ഉഭയകക്ഷി സന്ദർശനങ്ങൾക്കോ ചർച്ചകൾക്കോ വേണ്ടി പ്രോട്ടോക്കോളുകളുടെ നിയന്ത്രണം ഉണ്ടാകരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.
ആഴ്ചയിൽ ഒരിക്കലാണ് ബന്ധൻ എക്സ്പ്രസിെൻറ സർവീസ് ഉണ്ടായിരിക്കുക. നിലവിൽ കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് മൈത്രി എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ബംഗ്ലാദേശിലേക്കുള്ള രണ്ടാമത്തെ ട്രെയിൻ സർവീസാണ് ബന്ധൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.