രാഷ്്ട്രപതി ദ്രൗപതി മൂർമുവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന കൂടിക്കാഴ്ച നടത്തുന്നു

തീവ്രവാദശക്തികൾക്കെതിരെ ഇന്ത്യയും ബംഗ്ലാദേശും കൈകോർക്കണമെന്ന് മോദി

ന്യൂഡൽഹി: ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പരസ്പര വിശ്വാസത്തിന് ഭീഷണിയാകുന്ന തീവ്രവാദ, മതമൗലികവാദ ശക്തികൾക്കെതിരെ ഇരുരാജ്യങ്ങളും കൈകോർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡൽഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു മോദി. തീവ്രവാദത്തിനും മതമൗലികവാദത്തിനുമെതിരെയുള്ള സഹകരണത്തിന് പ്രാധാന്യം നൽകും.മോദിയും ഹസീനയും ഏഴു കരാറുകളിൽ ഒപ്പിട്ടു. കുശിയാര നദിയിലെ വെള്ളം പങ്കുവെക്കുന്നതിനുള്ള കരാറും ഇതിലുൾപ്പെടും.

ദക്ഷിണ അസമിനും ബംഗ്ലാദേശിലെ സിൽഹെറ്റ് പ്രദേശത്തിനും ഈ കരാർ ഗുണകരമാകും. ടീസ്റ്റ നദീജല കരാറടക്കം സമീപഭാവിയിൽ പൂർത്തിയാകുമെന്നും മോദി പറഞ്ഞു.

Tags:    
News Summary - India, Bangladesh must face forces that attack mutual trust: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.