ടി.വിക്കും ടയറിനും പിന്നാലെ എയർ കണ്ടീഷനറുകൾക്കും ഇറക്കുമതി നിരോധനം

ന്യൂഡൽഹി: രാജ്യത്ത് ശീതീകരണ സംവിധാനമുള്ള എയർ കണ്ടീഷനറുകൾ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു. സ്പ്ലിറ്റ്, വിൻഡോ എസികൾക്കാണ് നിരോധനം ബാധകമാക്കിയത്.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് വേണ്ടി ഫോറിൻ ട്രേഡ് ഡയറക്ടറേറ്റ് ജനറൽ ആണ് നിരോധനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഉൽസവകാലം പ്രമാണിച്ച് വിപണിയിൽ വ്യാപാരം ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നടപടി.

ചൈന, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് 97 ശതമാനം എസികളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് ഏകദേശം 154.85 മില്യൺ ഡോളർ വരും. ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യ 158.87 മില്യൺ ഡോളറിന്‍റെ എസികൾ ഇറക്കുമതി ചെയ്തിരുന്നു.

നേരത്തെ, കളർ ടെലിവിഷനും ടയറും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.