അരവിന്ദ് കെജ്രിവാൾ

ഇൻഡ്യ സഖ്യത്തിന്റെ ശക്തിയിൽ ബി.ജെ.പിക്ക് പരിഭ്രാന്തി -അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഇൻഡ്യ സഖ്യം വളരെ ശക്തമാണെന്നതിൽ ബി.ജെ.പി പരിഭ്രാന്തിയിലാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഫലം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പരാമർശം.

ഇൻഡ്യ സഖ്യം വളരെ ശക്തമാണ്. ഇതാണ് ബി.ജെ.പിയുടെ പരിഭ്രാന്തിയുടെ കാരണം. രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന് പറയുന്നതും ഇതുകൊണ്ടാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

ആറ് സംസ്ഥാനങ്ങളിലെ ഏഴ് അസംബ്ലി സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ബി.ജെ.പിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. കോൺഗ്രസ്, ജെ.എം.എം, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി എന്നിവക്ക് ഓരോ സീറ്റ് വീതം ലഭിച്ചു.

Tags:    
News Summary - INDIA bloc 'very strong', Bharatiya Janata Party in panic after bypoll results: Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.