മിഗ് ഉൾപ്പടെ 33 യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന് വാങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം. 21 മിഗ് വിമാനങ്ങളും 12 സുഖോയ് ഫൈറ്റർ ജെറ്റുകളുമാണ് വാങ്ങുന്നത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ടു. ഏകദേശം ഒന്നേമുക്കാൽ ലക്ഷം കോടിയുടേതാണ് കരാർ. പുതിയവ വാങ്ങുന്നതിനൊപ്പം 59 പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും കരാറിൽ ഉൾപ്പെടുന്നുണ്ട്.
അതിർത്തിയിൽ സംഘർഷം ശക്തിെപ്പടുന്നതിെൻറ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. രാജ്യത്തിെൻറ മിസൈൽ സംവിധാനങ്ങളുടെ നവീകരണവും കൂടുതൽ വാഹനങ്ങൾ ഉൾപ്പടെയുള്ള പടക്കോപ്പുകൾ വാങ്ങുന്നതുമുൾപ്പടെയുള്ള വിപുലമായ പദ്ധതിയും പ്രതിരോധ മന്ത്രാലയത്തിനുണ്ട്.
റഷ്യയിൽ പുട്ടിെൻറ നേതൃത്വത്തിലുള്ള ഭരണം 2026വരെ തുടരാനുള്ള തീരുമാനം കഴിഞ്ഞ ദിവസംനടന്ന വോട്ടെടുപ്പിൽ ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിനന്ദിക്കാനായി വിളിച്ച ഫോൺകോളിനിടെയാണ് ആയുധ കരാർസംബന്ധിച്ച സംഭാഷണങ്ങളും നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.