ന്യൂഡൽഹി: ന്യൂഡൽഹിക്കും പാകിസ്താനിലെ ലാഹോറിനും ഇടയിൽ സർവിസ് നടത്തുന്ന സംഝോത എക്സ്പ്രസ് ഇന്ത്യ നിർത്തി. ന േരത്തെ ഇന്ത്യയിലേക്കുള്ള സർവിസ് പാകിസ്താൻ നിർത്തിവെച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് പാകിസ്താൻ ട്രെയിൻ നിർത്തിയത്.
ലാഹോർ മുതൽ ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി വരെയുള്ള സർവിസാണ് പാകിസ്താൻ കഴിഞ്ഞ എട്ടാം തീയതി നിർത്തിയത്. ഇതിന് തുടർച്ചയായാണ് ന്യൂഡൽഹി മുതൽ അട്ടാരി വരെയുള്ള സർവിസ് ഇന്ത്യ നിർത്തിയത്.
ലാഹോർ-ഡൽഹി സൗഹൃദ ബസ് സർവിസും പാകിസ്താൻ നിർത്തിവെച്ചിരുന്നു. നേരത്തെ, കശ്മീർ വിഷയത്തിൽ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കിയ പാകിസ്താൻ ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.