പ്രധാനമന്ത്രി എത്തിയത് രാജസ്ഥാനി തലപ്പാവ് ധരിച്ച്

ന്യൂ​ഡ​ൽ​ഹി: 77ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ എത്തിയത് രാജസ്ഥാനി ശൈലിയിലുള്ള ബഹുവർണ തലപ്പാവ് ധരിച്ച്. വെള്ള കുർത്തയും പാന്റും ജാക്കറ്റുമായിരുന്നു മറ്റു വേഷം. 2014 മുതൽ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും മോദി വർണാഭമായ തലപ്പാവ് ധരിച്ചാണ് എത്തിയിരുന്നത്. 2022ൽ ദേശീയ പതാകയുടെ നിറങ്ങളുമായി സാമ്യമുള്ള കാവിയും പച്ചയും കലർന്ന വെള്ള തലപ്പാവാണ് ധരിച്ചിരുന്നത്.

2024ലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ പ്രസംഗമായിരുന്നു ഈ സ്വാതന്ത്ര്യ ദിനത്തിലേത്. പ്രസംഗത്തിൽ മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷവും പരാമർശിച്ചു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മണിപ്പൂരിലുണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷപ്പെടുകയും അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേൽക്കുകയുമുണ്ടായി. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - India Celebrates 77th Independence day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.