ന്യൂഡൽഹി: ജൂൺ 15ന് രാത്രി ഇന്ത്യ- ചൈനീസ് അതിർത്തിയിലെ ഗൽവാനിൽ നടന്ന സംഘർഷത്തിെൻറ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. അതിർത്തിയിലെ സംഘട്ടനത്തിനിടെ ഇന്ത്യയുടെയും ചൈനയുടെയും പിടിയിലായ സൈനികരുടെ വിവരങ്ങളും പരിക്കേറ്റ സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യ ടുഡേ' പുറത്തുവിട്ടത്.
ജൂൺ 15ന് രാത്രിയുണ്ടായ സംഘർഷത്തിനുശേഷം പരിക്കേറ്റ സൈനികരെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. കൂരിരുട്ടിലും സഹപ്രവർത്തകരെ അന്വേഷിച്ച് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ അലയുകയായിരുന്നു. ഇന്ത്യയുടെയോ ചൈനയുടെയോ കൈവശമുള്ള സ്ഥലമാണോ എന്നതൊന്നും സൈനികർ പരിഗണിച്ചില്ല. പരിക്കേറ്റവരെ ഇരു സൈന്യവും രക്ഷപ്പെടുത്തി. പിറ്റേന്ന് രാവിലെയാണ് സംഘട്ടനത്തിെൻറയും പരിക്കേറ്റവരുെടയും കൂടുതൽ വിവരം ലഭ്യമായത്. ചൈനീസ് സൈനിക കേണൽ അടക്കം 12ഓളം സൈനികർ ഇന്ത്യയുടെ കൈവശമായിരുന്നു. ഇരുട്ടിൽ രക്ഷിച്ചത് ചൈനീസ് സൈനികരെയാണെന്ന് വ്യക്തമായതോടെ ഇന്ത്യൻ സേന കൈമാറി.
എന്നാൽ, അതിർത്തിയിൽ 60ഓളം ഇന്ത്യൻ സൈനികർ ചൈനയുടെ പിടിയിലായിരുന്നു. സംഘട്ടനം നടന്ന് 24 മണിക്കൂർ ആകാറായപ്പോഴാണ് ഇവരെ ഇന്ത്യക്ക് കൈമാറിയത്. ചിലർക്ക് സാരമായ പരിക്കുകളുണ്ടായിരുന്നു. നാല് ഓഫിസർമാർ അടക്കം പത്ത് സൈനികരെ ചൈന തടഞ്ഞുവെക്കുകയും ചെയ്തു.
സംഘർഷത്തിെൻറ തൊട്ടടുത്ത ദിവസം മുതൽ ജൂൺ 18 വരെ മേജർ ജനറൽ തല ചർച്ചയിൽ പ്രധാനമായും ഈ സൈനികരുടെ കൈമാറ്റമായിരുന്നു വിഷയം. ജൂൺ 18ന് ചൈന സൈനികരെ കൈമാറിയ ശേഷമാണ് ഇന്ത്യൻ സേന സംഘർഷത്തിൽ ആരെയും കാണാതായായിട്ടില്ലെന്ന് പ്രഖ്യാപിച്ചത്. ജൂൺ 15ന് രാത്രി ലഡാക്കിൽ പട്രോൾ പോയൻറ് 14 (പി.പി. 14) നുസമീപം കടന്നുകയറി ചൈന സ്ഥാപിച്ച നിരീക്ഷണ ടെൻറ് ഇന്ത്യൻ സൈന്യം തകർത്തു.
ഈ സമയത്താണ് ചൈനീസ് ൈസനികർ ആണികൾ തറച്ച ബാറ്റുകൾ അടക്കം ഉപയോഗിച്ച് ആക്രമിച്ചത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലായി അത് മാറി. 16 ബിഹാർ റെജിമെൻറിെൻറ കമാൻഡിങ് ഓഫിസർ കേണൽ സന്തോഷ് ബാബു കൊല്ലപ്പെട്ടതോടെ ഇന്ത്യ പഞ്ചാബ് റെജിമെൻറിൽനിന്ന് അടക്കം സൈന്യത്തെ നിയോഗിച്ചു. തോക്ക് അടക്കം ആയുധങ്ങളുണ്ടായിട്ടും ഇരുസൈന്യവും മധ്യകാലഘട്ടത്തിലെപോലെ കൈകളും കല്ലും ഉപയോഗിച്ചായിരുന്നു സംഘർഷത്തിലേർപ്പെട്ടത്.
നിരവധി ചൈനീസ് സൈനികർ സംഘർഷത്തിൽ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നു. ബിഹാർ റെജിമെൻറിനൊപ്പം പഞ്ചാബ് റെജിമെൻറും ചേർന്ന് ചൈനീസ് സൈനികരെ തുരത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.