ന്യൂഡൽഹി: കോവിഡ്-19 മഹാമാരി പ്രതിരോധത്തിെൻറ മുൻനിരയിലുള്ള നഴ്സുമാരോട് അ ധികൃതരുടെ അവഗണന തുടരുന്നു. ഡൽഹിയിലെ പ്രധാന കോവിഡ് ചികിത്സ ആശുപത്രിയായ എൽ.എൻ. ജെ.പി ആശുപത്രിയിലെ നഴ്സുമാർക്ക് സർക്കാർ ഒരുക്കിയ താമസകേന്ദ്രങ്ങളിൽ കൃത്യ മായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് നഴ്സുമാർ ആരോപിച്ചു.
വനിത നഴ്സ് തളർന്നുവിണതോടെ സഹപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കോവിഡ് വാർഡിൽ ജോലിചെയ്യുന്നതിനാൽ നഴ്സുമാർക്ക് ഗുജറാത്ത് സദൻ, നഗരത്തിലെ വിവിധ ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് സർക്കാർ താമസം ഒരുക്കിയത്.
ഇതിൽ ഗുജറാത്ത് ഭവനിൽ കഴിയുന്ന നഴ്സുമാർക്ക് വെള്ളിയാഴ്ച പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ലഭിച്ചില്ല. ഇതിനിടെ വൈകുന്നേരത്തെ ജോലിക്ക് പ്രവേശിക്കാനായി പുറപ്പെട്ട വനിത നഴ്സ് തളർന്നുവീണതോടെയാണ് സഹപ്രവർത്തകർ സമരത്തിലേക്ക് കടന്നത്.
വൈകുന്നേരം ജോലിയിൽ പ്രവേശിക്കേണ്ട 25 നഴ്സുമാരാണ് ജോലിയിൽനിന്നു വിട്ടുനിന്നത്. പ്രതിരോധ പ്രവർത്തനത്തിനിറങ്ങുന്നവർക്ക് ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങളോ ക്വാറൻറീൻ സൗകര്യമോ ലഭ്യമാക്കാത്തതിൽ എൽ.എൻ.ജെ.പിയിെല നഴ്സുമാർ നേരത്തെയും പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.